11:32pm 12 November 2026
NEWS
പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ ഉയര്‍ത്താനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായുള്ള പ്രത്യേക കണ്‍സ്യൂമര്‍ ഡ്യൂറബില്‍സ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കാനും ഇതു സഹായിക്കും.
11/02/2026  05:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ ഉയര്‍ത്താനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായുള്ള പ്രത്യേക കണ്‍സ്യൂമര്‍ ഡ്യൂറബില്‍സ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കാനും ഇതു സഹായിക്കും.

പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ ഉയര്‍ത്താനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായുള്ള പ്രത്യേക കണ്‍സ്യൂമര്‍ ഡ്യൂറബില്‍സ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കാനും ഇതു സഹായിക്കും. പ്രാദേശിക അടിത്തറയുള്ള നിര്‍മാണങ്ങളില്‍ അധിഷ്ഠിതമായ സ്ഥാപനമായി ഇന്ത്യയില്‍ മാറാനുള്ള തങ്ങളുടെ താല്‍പര്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.        

ഹൈസെന്‍സ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ നിര്‍മാണശാലയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എപാക്ക് ഡ്യൂറബിള്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അജയ് സിംഘാനിയ പറഞ്ഞു.  ഹൈസെന്‍സിന്‍റെ സാങ്കേതികവിദ്യയും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് രംഗത്തെ എപാക് ഡ്യൂറബിള്‍സിന്‍റെ സാങ്കേതികവിദ്യാ വൈദഗ്ദ്ധ്യവും ശക്തമായി അവതരിപ്പിക്കുന്നതാവും ഇത്.  ആഗോള നിര്‍മാണ നിലവാരങ്ങള്‍ പാലിച്ചു കൊണ്ട് ഇന്ത്യയുടെ നിര്‍മാണ ശേഷി ഉയര്‍ത്തിക്കാട്ടുകയും ആഗോള കമ്പനികള്‍ക്ക് ദീര്‍ഘകാല വികസനത്തിനായുള്ള പ്രിയപ്പെട്ട പങ്കാളിയായി രാജ്യത്തെ സ്ഥാപിക്കുകയും ചെയ്യുന്നതായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.     

ഈ നിക്ഷേപത്തിനു മുന്‍പ് ഇറക്കുമതി വഴിയും പങ്കാളികളുടെ പിന്തുണയോടെയുള്ള നിര്‍മാണ മാതൃക വഴിയുമായിരുന്നു ഹൈസെന്‍സ് ഇന്ത്യ പ്രവര്‍ത്തിച്ചിരുന്നത്.  പൂര്‍ണമായി സംയോജിപ്പിച്ച പ്രാദേശിക നിര്‍മാണ സാന്നിധ്യത്തിലേക്കുള്ള കമ്പനിയുടെ മാറ്റമാവും ശ്രീ സിറ്റി സൂചിപ്പിക്കുക.  വിപണിയുടെ ആവശ്യത്തിന് അനുസൃതമായുള്ള ഭാവി വികസനത്തിനുള്ള ശക്തമായ അടിത്തറ കൂടിയാണിത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img